• അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil

  • Dec 17 2022
  • Length: 4 mins
  • Podcast

അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil

  • Summary

  • ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന സ്പെയിനിന്റെ കോളനിയും ബ്രസീൽ പോർച്ചുഗലിന്റെ കോളനിയുമായിരുന്നു പിന്നീട് സ്വതന്ത്രമായതിനു ശേഷം ഇന്നത്തെ ഉറുഗ്വെയുടെ അതിരുകൂടിയായ റിയോ ഡി പ്ലാറ്റ അഥവാ റിവർപ്ളേറ്റ് എന്ന ആഴി തീരം പിടിച്ചെടുക്കാനുള്ള കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ യുദ്ധമാണ് ചോരക്കളിയാണ് ഈ വൈരത്തിന് പിന്നിൽ 1860ലാണ് റിയോ ഡി പ്ലാറ്റ ബേസിനിൽ എത്തിപ്പെട്ട ബ്രിട്ടീഷ് നാവികർ വഴി ഫുട്ബോൾ അർജൻറീനയിൽ എത്തിപ്പെടുന്നത് പിന്നീട് അർജൻറീനയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാലയങ്ങൾ വഴി ഫുട്ബോൾ അർജൻറീനയാകെ വ്യാപിക്കുന്നു പതിറ്റാണ്ടുകൾക്ക് ശേഷം ചാൾസ് വില്യം മില്ലർ എന്ന വ്യക്തി വഴി ബ്രസീലിൽ ഫുട്ബോൾ എത്തിപ്പെടുന്നു ബ്രസീലിലെ സാവോപോളയിൽ ജനിച്ച വില്യം മില്ലർ ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു 1894ൽ പഠനം കഴിഞ്ഞ് ബ്രസീലിൽ കപ്പലിറങ്ങുമ്പോൾ അയാളുടെ കൈവശം ഒരു തുകൽ പന്തും ഹാംപ്‌ഷയർ ഫുട്‌ബോൾ അസോസിയേഷന്റെ കുറച്ചു കളി നിയമങ്ങളുമുണ്ടായിരുന്നു.. പിന്നീടയാൾ സാവോ പോളോ അത്‌ലറ്റിക് ക്ലബ് രൂപീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടുകൂടി ബ്രസീലിൽ ഫുട്ബോളിന്റെ ജാതകം തെളിഞ്ഞു ബ്രസീലിലെ സാധാരണക്കാർക്കിടയിൽ ഫുട്ബോൾ വലിയ സ്വാധീനം ചെലുത്തിത്തുടങ്ങി 1914ൽ അർജൻറീനിയൻ സ്ഥാനപതി ജൂലിയ റോക ബ്രസീലുമായി ഉണ്ടായ പ്രശ്നങ്ങളുടെ മുറിവുണക്കാൻ റോക്കകപ്പ് എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി വർഷങ്ങളായി തുടർന്നിരുന്ന പ്രശ്നങ്ങളുടെ മുറിവുണക്കാൻ തുടങ്ങിയ ടൂർണമെന്റ് പുതിയൊരു വൈരത്തിന് തുടക്കമിട്ടു.. 1914 മുതൽ 1976 വരെ തുടർന്നിരുന്ന റോകകപ്പ് ടൂർണമെന്റിൽ ആദ്യ കിരീടമുൾപ്പെടെ ...
    Show More Show Less

What listeners say about അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil

Average Customer Ratings

Reviews - Please select the tabs below to change the source of reviews.