• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

  • Written by: MediaOne Podcasts
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Written by: MediaOne Podcasts
  • Summary

  • ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
    MediaOne Podcasts
    Show More Show Less
activate_samplebutton_t1
Episodes
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 25 2024

    സിനിമക്കുളളിലെ ജീവിതമാണിന്ന് പ്രധാനവാർത്താവിഭവം. സിനിമാരംഗത്തെ പീഡനക്കേസുകളിൽ നടപടിയുമായി കോടതിയും പൊലീസും അരങ്ങെത്തെത്തുന്നതാണ് സന്ദർഭം. ക്ലൈമാക്‌സിലേക്ക് എന്ന് മനോരമയുടെ തലക്കെട്ട്. സസ്‌പെൻസ് ഇന്റർവെൽ എന്ന് മാധ്യമം തലക്കെട്ട്. സിദ്ദീഖിനെ പൊലീസ് തെരയുന്നതും മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടതുമാണ് ഉപകഥകൾ. ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചുവെന്ന വാർത്തയാണ് ദേശാഭിമാനി മുഖ്യവാർത്തയാക്കിയത്. അതൊരു പ്രധാനവിവരം തന്നെയാണ്. ഗാന്ധിജിയുടെ ചിത്രമുളള തപാൽ സ്റ്റാംപുകൾ കിട്ടാതാവുന്നു എന്നൊരു വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുമൊരു പ്രധാനപ്പെട്ട വാർത്ത തന്നെയാണല്ലോ. അങ്ങനെ പലതുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 24 2024

    ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധമാണ് ഇന്ന് ലോകമെങ്ങും മുഖ്യവാര്‍ത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതുതന്നെ. കേരളം സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതാണ് മാതൃഭൂമിക്ക് മുഖ്യവാര്‍ത്ത. എം.എം ലോറന്‍സിന്റെ അന്ത്യയാത്രയിലെ അലോസരങ്ങളുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കോടതി വിധിയുണ്ട്. അങ്ങനെ പലതുമുണ്ട്. ദേശാഭിമാനി മറ്റുപത്രങ്ങളിലെ നുണവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഒരു പരമ്പര തുടങ്ങിയിട്ടുണ്ട് - അങ്ങനെ ചില വാര്‍ത്താ കൗതുകങ്ങളുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 21 2024

    തൃശൂര്‍പൂരം അലങ്കോലമായത് സംബന്ധിച്ച അന്വേഷണം അലങ്കോലമാക്കിയതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനായി ഐ.ടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയതുമുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ മരണം എല്ലാവരും ഒന്നാംപേജില്‍ മുഖ്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് നോര്‍വെയില്‍ താമസമാക്കിയ മാനന്തവാടിക്കാരനെ തിരയുന്നുവെന്ന സംഭ്രമജനകമായ വാര്‍ത്തയുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Average Customer Ratings

Reviews - Please select the tabs below to change the source of reviews.