• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 25 2024

    സിനിമക്കുളളിലെ ജീവിതമാണിന്ന് പ്രധാനവാർത്താവിഭവം. സിനിമാരംഗത്തെ പീഡനക്കേസുകളിൽ നടപടിയുമായി കോടതിയും പൊലീസും അരങ്ങെത്തെത്തുന്നതാണ് സന്ദർഭം. ക്ലൈമാക്‌സിലേക്ക് എന്ന് മനോരമയുടെ തലക്കെട്ട്. സസ്‌പെൻസ് ഇന്റർവെൽ എന്ന് മാധ്യമം തലക്കെട്ട്. സിദ്ദീഖിനെ പൊലീസ് തെരയുന്നതും മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടതുമാണ് ഉപകഥകൾ. ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചുവെന്ന വാർത്തയാണ് ദേശാഭിമാനി മുഖ്യവാർത്തയാക്കിയത്. അതൊരു പ്രധാനവിവരം തന്നെയാണ്. ഗാന്ധിജിയുടെ ചിത്രമുളള തപാൽ സ്റ്റാംപുകൾ കിട്ടാതാവുന്നു എന്നൊരു വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുമൊരു പ്രധാനപ്പെട്ട വാർത്ത തന്നെയാണല്ലോ. അങ്ങനെ പലതുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 24 2024

    ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധമാണ് ഇന്ന് ലോകമെങ്ങും മുഖ്യവാര്‍ത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതുതന്നെ. കേരളം സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതാണ് മാതൃഭൂമിക്ക് മുഖ്യവാര്‍ത്ത. എം.എം ലോറന്‍സിന്റെ അന്ത്യയാത്രയിലെ അലോസരങ്ങളുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കോടതി വിധിയുണ്ട്. അങ്ങനെ പലതുമുണ്ട്. ദേശാഭിമാനി മറ്റുപത്രങ്ങളിലെ നുണവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഒരു പരമ്പര തുടങ്ങിയിട്ടുണ്ട് - അങ്ങനെ ചില വാര്‍ത്താ കൗതുകങ്ങളുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 21 2024

    തൃശൂര്‍പൂരം അലങ്കോലമായത് സംബന്ധിച്ച അന്വേഷണം അലങ്കോലമാക്കിയതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനായി ഐ.ടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയതുമുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ മരണം എല്ലാവരും ഒന്നാംപേജില്‍ മുഖ്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് നോര്‍വെയില്‍ താമസമാക്കിയ മാനന്തവാടിക്കാരനെ തിരയുന്നുവെന്ന സംഭ്രമജനകമായ വാര്‍ത്തയുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 20 2024

    കറങ്ങിത്തിരിഞ്ഞ് പിന്നെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പ്രാധാന വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചുവെന്ന വാര്‍ത്തയാണിന്ന് മുഖ്യം. പി.ജയരാജനും ടി.വി രാജേഷും പ്രതികളായ കൊലക്കേസും വീണ്ടും പൊന്തിവന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രണ്ടുപേരും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. ലബനനും ഇസ്രായേലും കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് അന്താരാഷ്ട്രീയ വാര്‍ത്തകളില്‍ വലുത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 19 2024

    ഒറ്റവാർത്തയാണിന്ന് എല്ലാവർക്കും പ്രധാനം. ഒറ്റത്തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ ഒരുക്കിയിരിക്കുന്നു എന്ന വാർത്ത. ലെബനനിൽ വീണ്ടും സ്ഫോടന പരമ്പരയുണ്ട്... ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയിലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ മരണം 14 ആണ്. മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.... |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 18 2024

    പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പരിപാടി സുപ്രിംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാളിന് പകരം അതിഷി മര്‍ലേന വരുന്നതുമുണ്ട്. ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമാണ് രാജ്യാന്തരവാര്‍ത്തകളില്‍ പ്രധാനം |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 17 2024

    എല്ലാ പത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം തോന്നിയ ഒരു ഒറ്റ വാർത്ത ഇന്നില്ല. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയാണ് മാതൃഭൂമിയിൽ തലമാറ്റം എന്ന് വായിക്കാവുന്ന വിധം തലസ്ഥാനത്ത് മാറ്റം. എംആർ അജിത്കുമാറിന്റെ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമായില്ല എന്ന വിവരവും മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരിയുടെ മേൽ കാർ കയറ്റിക്കൊന്ന ദാരുണ സംഭവമാണ് മലയാള മനോരമയിൽ. വയനാട് പ്രളയദുരിതാശ്വാസ കണക്കുകളിലെ താളപ്പിഴയാണ് മാധ്യമത്തിലും ദീപികയിലും കേരളകൗമുദിയിലും. ഈ വാർത്തയെ മറ്റൊരു തരത്തിലാണ് ദേശാഭിമാനി വിശദീകരിക്കുന്നത്. കേന്ദ്രസഹായം മുടക്കാൻ ഗൂഢാലോചന, കളളക്കഥയുമായി മാധ്യമങ്ങൾ എന്ന്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 15 2024

    പൂക്കളം പോലെ വിവിധയിനം വാർത്തകൾ പരന്നുകിടക്കുകയാണിന്ന് പത്രങ്ങളിൽ. ഓരോ പത്രത്തിനും ഓരോ ലീഡ്. പെൻഷൻ പദ്ധതി ഫ്രീസറിലെന്ന് മലയാള മനോരമ. ബിഎസ്എൻഎൽ ഇനി സർവത്ര എന്ന് മാതൃഭൂമി. ഡിജിപിയ്ക്ക് അതൃപ്തിയെന്ന് മാധ്യമം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് പച്ചക്കൊടിയെന്ന് കേരളകൗമുദി. വാർഡ് വിഭജനത്തിന് 20 കോടി രൂപയുടെ അധികബാധ്യതയെന്ന് ദീപിക. ജ്വലിക്കും രക്തതാരകമെന്ന തലക്കെട്ടിലൂടെ യച്ചൂരിയ്ക്ക് അഭിവാദ്യമാർപ്പിക്കുന്നു ദേശാഭിമാനി.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins